Browsing: iran -usa-israel conflict

കഴിഞ്ഞ ദിവസം ഇസ്രായില്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി വടക്കുപടിഞ്ഞാറന്‍ ഇറാനിലെ അറക് ഹെവി വാട്ടര്‍ റിയാക്ടര്‍ എന്നറിയപ്പെടുന്ന ഖുന്ദാബ് ആണവ സമുച്ചയത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും റിയാക്ടര്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.

ഇറാന്‍ യുദ്ധത്തിന്റെ ഫലമായി ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ സൗദി അറേബ്യയുടെ കര അതിര്‍ത്തി ക്രോസിംഗുകളിലൂടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ ഗണ്യമായ വര്‍ധന.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ചെങ്കടൽ തീരം കേന്ദ്രീകരിച്ച് സൗദി അറേബ്യ എണ്ണ വിതരണം ഊർജിതമാക്കി.

പ്രതിദിനം രണ്ട് കപ്പലുകള്‍ എന്ന നിരക്കില്‍ പാകിസ്ഥാന്‍ പതാക വഹിച്ച 20 കപ്പലുകള്‍ക്ക് കൂടി ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ അറിയിച്ചു

യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലെ യു.എസ് യൂണിവേഴ്‌സിറ്റികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് പുലര്‍ച്ചെ ഭീഷണി മുഴക്കി.

വ്യത്യസ്ത രാജ്യങ്ങളുടെ മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത് ഇറാന്‍ തടഞ്ഞു.

മാര്‍ച്ച് ഒന്നിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്‌മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.

വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലേക്ക് കുറഞ്ഞത് 10,000 സൈനികരെ അധികം അയക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമായി 22 ഡ്രോണുകള്‍ ഇന്ന് തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.