Browsing: fruad

ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്തി കൃത്രിമം നടത്തി ഉപയോക്താക്കളെ കബളിപ്പിച്ച പെട്രോള്‍ ബങ്കിന് അല്‍ഖസീം അപ്പീല്‍ കോടതി 27,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

വ്യാജ വൈദ്യുതി ഉപകരണങ്ങള്‍ കൈവശം വെക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അസീര്‍ അപ്പീല്‍ കോടതി 500 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

വ്യാജ ചെക്ക് ഉപയോഗിച്ച് പോര്‍ഷെ കയെന്‍ കൈക്കലാക്കിയ തട്ടിപ്പ് സംഘത്തിന് ആറു മാസം തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ചയാകുന്നു

മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്

ദുബൈയിലുള്ള ഒരു ട്രേഡിങ് ടെർമിനലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ദിർഹം തട്ടിച്ചെടുത്ത കേസിൽ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെ ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു

സ്ത്രീയെന്നു വ്യാജം പറഞ്ഞ് ഓൺലൈനിൽ പരിചയം സ്ഥാപിച്ച്, പിന്നീട് ബലമായി റൂമിൽ അടച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവമുണ്ടായത്

രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്