നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ പത്തു ടൂറിസം ഓഫീസുകള്‍ ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്‍.