പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇജ്ലു ഇവന്റ് വൈബ്സിന്റെ ബാനറിൽ ‘സമ്മർ ഫെസ്റ്റ് 2025’ എന്ന പേര്വിന്യാസത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളും സംഗീതനിശയും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ഇസ്മായിൽ മണ്ണാർക്കാട് (ചെയർമാൻ), റാഫി ബീമാപള്ളി (ജനറൽ കൺവീനർ), റിയാസ് മേലാറ്റൂർ (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.
ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.