റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ന്റെ ഓണം, സൗദി ദേശീയ ദിനാഘോഷങ്ങൾ ശ്രദ്ധേയമായി. എക്സിസ്റ്റ് 18 വാൻസ ഇസ്‌ത്രയിൽ നടന്ന ഓണാഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉദ്ടഘാടനം ചെയ്തു. സംഘടനാ അംഗങ്ങളുടെ പ്രൊഫഷണൽ ഡിഗ്രി കരസ്തമാക്കിയ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ നജീബ് മുസ്സിയാരകം, മിർഷാദ് ബക്കർ, അഡ്വ. ജലീൽ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവർ വിതരണം ചെയ്തു.
വി.കെ.കെ അബ്ബാസ്, ബഷീർ പാരഗൺ,ഫൗണ്ടർ ഒബ്സെർവർ മുനീബ് പായൂർ, അഡ്മിൻ ലീഡ് റാഫി കൊയിലാണ്ടി, ഫാമിലി ലീഡ് മുഹിയുദീൻ സഹീർ, ബിസിസന് ലീഡ് മുജീബ് മുത്താട്ട്, ചൈൽഡ് ലീഡ് റംഷി ഓമശേരി, സ്പോർട്സ് ലീഡ് പ്രസീദ്, ജീവകാരുണ്യ ലീഡ് ലത്തീഫ് ലക്സ, എന്നിവർ നേതൃത്വം നൽകി.
ബത്ത മ്യൂസിയം പാർക്കിൽ നടന്ന സൗദി നാഷണൽ ഡേ ആഘോഷങ്ങൾ കോഴിക്കോട്ൻസ് ഫസ്റ്റ് ലേഡി ഫിജിന കബീർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീർ, ഷെറിൻ റംഷി, രജനി അനിൽ, സൽമ ഫാസിൽ, ജസീന സലാം എന്നിവർ നേതൃത്വം നൽകി.