റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് ബലി പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുനീബ് പാഴൂർ, ഹസ്സൻ അർഷാദ്, അഡ്വ അബ്ദുൾ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവർ ഈദ് സന്ദേശം നൽകി. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അധ്യക്ഷത വഹിച്ചg. റംഷി ഓമശ്ശേരി, ഷാജു മുക്കം,ഫാസിൽ വെങ്ങാട്ട്,അനിൽ മാവൂർ, ഷഫീക്, സുഹാസ് ചെപ്പാളി എന്നിവർ ഗാനങ്ങൾ ആലപിച്ചു
പെരുന്നാൾ സമ്മാനങ്ങളും വിതരണം ചെയ്തു. സി ടി സഫറുള്ള , ഷമീം മുക്കം, റഷീദ് ദയ, റഷീദ് പുനൂർ അലി അക്ബർ, ഹാരിസ് വാവാട്, അബ്ദുൽ നിസാർ, ഫൈസൽ പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group