ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ 3 കിലോഗ്രാം ഹാഷിഷുമായി മലയാളി പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടിൽ എത്തിയ കോഴിക്കോട് സ്വദേശിയും ഇയാളെ സ്വീകരിക്കാനെത്തിയ നാല് പേരുമാണ് പിടിയിലായത്.