സലാല: ഒമാനിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് ഗുരുതര പരുക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് മരണപ്പെട്ടത്.
ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ലക്ഷ്മി, മേയ് 15-ന് ജോലിസ്ഥലത്തിന് സമീപം മാലിന്യം നീക്കം ചെയ്യാൻ പോകവേ അബദ്ധത്തിൽ മാൻഹോളിൽ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് അവർ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു.
വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും സഹോദരൻ അനൂപും സലാലയിലെത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group