ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി റിയാദിലെ റെസ്റ്റോറന്റിനു മുന്നില്‍ കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ശഖ്റാ ആശുപത്രിയിലെ സര്‍ജനായ ഡോ. അബ്ദുല്‍ അസീസ് ഇദ്രീസും ശഖ്റായിലെ മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.