സൗദി അറേബ്യയിൽ 3 കിലോഗ്രാം ഹാഷിഷുമായി മലയാളി പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടിൽ എത്തിയ കോഴിക്കോട് സ്വദേശിയും ഇയാളെ സ്വീകരിക്കാനെത്തിയ നാല് പേരുമാണ് പിടിയിലായത്.
കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇനി ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ ഉൾപ്പെടെ നാല് തരം വിസകൾക്കായി എംബസി സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം