ഇന്നു ആഗസ്റ്റ് 15. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക രാജ്യത്തിന്റെ ഓരോ മൂലയിലും ഉയരുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ദിവസമാണ്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് നമ്മുടെ നേതാക്കന്മാര്‍ പോരാടി വാങ്ങിച്ച ഈ ദിനത്തില്‍ തന്നെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുണ്ട്. അവയില്‍ ചിലര്‍ ആചരണ ചടങ്ങുകള്‍ സംഘടിപ്പിച്ചില്ലെങ്കിലും അവര്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു തുടങ്ങിയ ദിനമാണ് ആഗസ്ത് 15.
1) സൗത്ത് കൊറിയയും നോര്‍ത്ത് കൊറിയയും
ജപ്പാനീസ് ഭരണത്തിന്റെ കീഴിലായിരുന്ന സൗത്ത് കൊറിയയാണ് ആഗസ്റ്റ് 15ന് സ്വാതന്ത്രദിനം ആചരിക്കുന്ന രാജ്യങ്ങളാണ് സൗത്ത് കൊറിയയും നോര്‍ത്ത് കൊറിയയും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1945 ഓഗസ്റ്റ് 15ന് ജപ്പാനീസ് ഭരണത്തില്‍ നിന്നും വിമോചനം നേടിയ ഇവര്‍ കൊറിയന്‍ വിഭജനത്തിന്റെ ശേഷവും ഈ ദിവസത്തെ ആചരിക്കുന്നു. ഗ്വാങ്ബോക്ജിയോള്‍ എന്നാണ് ഇവര്‍ ഈ ദിനത്തെ വിളിക്കാറ്. ഈ വാക്കിന്റെ അര്‍ത്ഥം ‘പ്രകാശപൂരിത പുനഃസ്ഥാപന ദിനം എന്നാണ്. ജപ്പാനില്‍ നിന്നും വിമോചനം നേടിയെങ്കിലും രണ്ട് സൈനിക മേഖലകളായി വിഭജിക്കാന്‍ അന്നത്തെ സോവിയറ്റ് യൂണിയനും അമേരിക്കയും തീരുമാനിച്ചു. അതിനെ തുടര്‍ന്ന് വടക്കു ഭാഗത്തിന്റെ നിയന്ത്രണം സോവിയറ്റ് യൂണിയനും തെക്കു ഭാഗത്തിന്റെ നിയന്ത്രണം അമേരിക്കയും ഏറ്റെടുത്തു. ഇവയുടെ പ്രധാന ലക്ഷ്യം താല്‍ക്കാലികഭരണവും ശേഷം ഒന്നിച്ചൊരു സ്വതന്ത്ര കൊറിയന്‍ ഗവണ്‍മെന്റിനെ സ്ഥാപിക്കലും ആയിരുന്നു.
എന്നാല്‍ ശീത സമരം (കോള്‍ഡ് വാര്‍ ) ശക്തമായതോടെ ഇവര്‍ തമ്മിലുള്ള ഐക്യ പദ്ധതി പരാജയപ്പെട്ടു. തുടര്‍ന്നാണ് രണ്ടു രാജ്യങ്ങളായി വിഭജിച്ചത്. 1948 ഓഗസ്റ്റ് 15ന് സിങ്മാന്‍ റീയുടെ കീഴിലുള്ള സൗത്ത് കൊറിയ ഗവണ്‍മെന്റും കിം ഇല്‍ സുങിന്റെ കീഴിലുള്ള നോര്‍ത്ത് കൊറിയന്‍ ഗവണ്‍മെന്റും നിലവില്‍ വന്നു. ഇന്ന് സൗത്ത് കൊറിയ ജനാധിപത്യ ഗവണ്‍മെന്റ് ആയി നിലനില്‍ക്കുമ്പോള്‍ അയല്‍ രാജ്യമായ നോര്‍ത്ത് കൊറിയയില്‍ ഇന്നും ഏകാധിപത്യ ഭരണമാണ്.
2) റിപ്പബ്ലിക് ഓഫ് കോംഗോ
ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ സ്വാതന്ത്രദിനവും ഈ ദിവസം തന്നെയാണ്. 1960 ഓഗസ്റ്റ് 15ന് യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സിന്റെ ഭരണത്തില്‍ നിന്നായിരുന്നു ഇവര്‍ സ്വാതന്ത്ര്യം നേടിയത്. എല്ലാം വര്‍ഷവും ഓഗസ്റ്റ് 15ന് കോംഗോ തലസ്ഥാനമായ ബ്രസാവില്ലെയില്‍ സ്വാതന്ത്രദിന ആഘോഷങ്ങള്‍ നടക്കാറുണ്ട്. സ്വാതന്ത്ര്യം ലഭിച്ചശേഷം 1990 വരെ മാര്‍ക്സിസം പിന്തുടര്‍ന്ന ഈ രാജ്യം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ജനാധിപത്യ ഗവണ്‍മെന്റിലേക്ക് മാറി.
3) ലിച്ചെന്‍സ്‌റ്റൈന്‍
യൂറോപ്പിലെ ഒരു ചെറു രാജ്യമാണ് ലിച്ചെന്‍സ്‌റ്റൈന്‍. ഈ ദിവസം സ്വാതന്ത്ര ദിനമായി ആചരിക്കുന്നില്ലെങ്കിലും പക്ഷേ ദേശീയ ദിനമായിട്ട് ആചരിക്കുന്നു. ഈ ദിവസത്തെ പരമാധികാരത്തിന്റെ ദിനമായി ആചരിക്കാന്‍ പ്രധാനമായി രണ്ടു കാരണങ്ങളാണ് ഉള്ളത്. ലിച്ചെന്‍സ്‌റ്റൈന്‍ രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്. അതിനാല്‍ തന്നെ ഇവരുടെ വിശ്വാസത്തിലെ പവിത്ര ദേവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഈ ഓഗസ്റ്റ് 15നാണ്. രണ്ടാമത്തെ കാര്യം 1940 ഓഗസ്റ്റ് 16നായിരുന്നു ലിച്ചെന്‍സ്‌റ്റൈന്‍ രാജകുമാരനായ ഫ്രാന്‍സ് രണ്ടാമന്റെ ജന്മദിനം. അതിനാല്‍ ജന്മദിന ആഘോഷവും തിരുനാളും ഒരുമിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ ദിവസത്തെ ദേശീയ ദിനമായി ആചരിക്കുന്നത്. 1989ല്‍ ഫ്രാന്‍സ് രണ്ടാമന്‍ അന്തരിച്ചെങ്കിലും ഓഗസ്റ്റ് 15നെ ദേശീയ ദിനമായി തുടരാന്‍ തന്നെ രാജ്യം തീരുമാനിച്ചു.
4) ബഹ്‌റൈന്‍
മധ്യപൂര്‍വേഷ്യ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദീപു രാഷ്ട്രമാണ് ബഹ്റൈന്‍. 1971 ആഗസ്ത് 15നാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടിയത്. 1931ല്‍ എണ്ണ ശേഖരം കണ്ടെത്തി ശുദ്ധീകരണശാല നിര്‍മ്മിച്ച ആദ്യത്തെ ഗള്‍ഫ് രാജ്യമായിരുന്നു ഇവര്‍. 1968ല്‍ ഗള്‍ഫ് പ്രദേശത്തെ സൈന്യം ബ്രിട്ടന്‍ പിന്‍വലിക്കും എന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നിവ ഉള്‍പ്പെടുന്ന ഒരു ഫെഡറേഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ച എങ്കിലും പരാജയപ്പെട്ടു. അതിനാല്‍ തന്നെ 1971 ഓഗസ്റ്റ് 15ന് ബ്രിട്ടനുമായുള്ള സംരക്ഷണ ഉടമ്പടി റദ്ദാക്കിയതോടെ ഇവര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം രാഷ്ട്രമായി. സ്വാതന്ത്ര്യ ദിനം ആഗസ്ത് പതിനഞ്ച് ആണെങ്കിലും ബഹ്‌റൈന്‍ ദേശീയ ദിനമായി ആചരിക്കുന്നത് ഡിസംബര്‍ 16നാണ്.
1971 ഡിസംബര്‍ 16ന്ശൈഖ് ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ആദ്യ അമീറായി അധികാരം ഏറ്റതിനെത്തുടര്‍ന്നാണ് ഈ ദിവസത്തെ ദേശീയ ദിനമായി തെരെഞ്ഞെടുത്തത്.