കൈറോ- സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തമാണെന്ന് രാഷ്ട്ര നേതാക്കൾ. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് വ്യക്തമാക്കിയത്. സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ ഈജിപ്തിന്റെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് അൽ സീസി പറഞ്ഞു. സൗദി അറേബ്യക്കെതിരായ ഏതൊരു ആക്രമണത്തെയും അപലപിക്കുന്നതായും പ്രതിരോധ നടപടികൾക്ക് സൗദിക്ക് പൂർണ പിന്തുണ നൽകുമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലെയും ലെബനനിലെയും സ്ഥിതിഗതികൾ, ചെങ്കടലിലെയും ബാബ് അൽ മന്ദബിലെയും സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ബാബ് അൽ മന്ദബിൽ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര നീക്കങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി സംയുക്തമായി കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് അൽ സിസിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്നായിരിക്കും ഇതിന് നേതൃത്വം നൽകുക
സൗദിയും ഈജിപ്തും തമ്മിൽ വ്യാപാര-നിക്ഷേപ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ധാരണയായി.
