സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമങ്ങളെ പിന്തുണയ്ക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അടുത്തിടെ അംഗീകരിച്ച പ്രസ് ആൻഡ് ഡിജിറ്റൽ മീഡിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് ഇസ അൽ ഷൈജിയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ (ബിജെഎ) ഉന്നതതല മാധ്യമ യോഗം നടത്തി.
85 വർഷത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന മാതൃദേവാലയമായ ബഹ്‌റൈനിലെ സേക്രഡ് ഹാർട്ട് കത്തോലിക്കാ ദേവാലയം തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീർത്ഥാടന കേന്ദ്രമായി’ പ്രഖ്യാപിച്ചു.
