Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    • സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    • വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    • ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/02/2026 Saudi Arabia Gulf Qatar Tourism 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– മേഖലാ രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലുമാണെന്ന് കണക്ക്. സന്ദര്‍ശകരുടെ എണ്ണം മാത്രം അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിജയം അളക്കുന്ന രീതി അപ്രസക്തമാവുകയാണ്. വിദേശ ടൂറിസ്റ്റുകളുടെ ശരാശരി ദൈനംദിന ധനവിനിയോഗം വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണനിലവാരത്തിന്റെയും യഥാര്‍ഥ സാമ്പത്തിക വരുമാനത്തിന്റെയും നിര്‍ണായക സൂചകമായി മാറിയിരിക്കുന്നു. മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ഖത്തറിലും സൗദിയിലുമാണ് വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നതെന്ന് യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പരസ്യപ്പെടുത്തിയ സമീപകാല ഡാറ്റ വ്യക്തമാക്കുന്നുണ്ട്. ടൂറിസം ഉല്‍പ്പന്നത്തിന്റെ സ്വഭാവം, സേവനങ്ങളുടെ നിലവാരം, താമസ ദൈര്‍ഘ്യം എന്നിവയെ ആശ്രയിച്ച് മേഖലാ രാജ്യങ്ങളില്‍ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ വ്യക്തമായ അസമത്വം നിലനില്‍ക്കുന്നതായി യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

    വിദേശ ടൂറിസ്റ്റുകളുടെ ശരാശരി ദൈനംദിന ധനവിനിയോഗത്തിന്റെ കാര്യത്തില്‍ ഖത്തറാണ് മുന്നിലെന്ന് ഡാറ്റ കാണിക്കുന്നു. ഖത്തറില്‍ സന്ദര്‍ശകര്‍ പ്രതിദിനം 240 ഡോളറിനും 280 ഡോളറിനും ഇടയില്‍ ചെലവഴിക്കുന്നു. ഹോട്ടല്‍ താമസത്തിന്റെ ഉയര്‍ന്ന ചെലവ്, പ്രോഗ്രാമുകളെയും സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളെയും ആശ്രയിക്കല്‍, ആഡംബര ഹോസ്പിറ്റാലിറ്റി മേഖല എന്നിവയാണ് ഇതിന് കാരണം. ഇവയെല്ലാം താരതമ്യേന കുറഞ്ഞ താമസ കാലയളവിലും ഉയര്‍ന്ന ദൈനംദിന ചെലവിന് കാരണമാകുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയില്‍ ടൂറിസ്റ്റുകളുടെ ശരാശരി പ്രതിദിന ചെലവ് 180 ഡോളറിനും 210 ഡോളറിനും ഇടയിലാണ്. ഇത് സൗദി ടൂറിസം ഉല്‍പ്പന്നത്തിന്റെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന കണക്കാണ്. വിനോദ സീസണുകളുടെ വികാസവും മതപരവും സാംസ്‌കാരികവുമായ ടൂറിസത്തോടൊപ്പം ഇവന്റ് ടൂറിസത്തിന്റെ വളര്‍ച്ചയും രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ ധനവിനിയോഗം വര്‍ധിക്കാന്‍ കാരണമായി.

    ഈജിപ്തില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ പ്രതിദിനം ശരാശരി 100 ഡോളറിനും 120 ഡോളറിനും ഇടയില്‍ ചെലവഴിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ കുറവാണിത്. എന്നിരുന്നാലും, ഈജിപ്ത് ദീര്‍ഘകാല താമസങ്ങളിലൂടെയും വൈവിധ്യമാര്‍ന്ന സാംസ്‌കാരികവും ചരിത്രപരവുമായ ടൂറിസം ഓഫറുകളിലൂടെയും ടൂറിസം മേഖലാ വരുമാനത്തിലെ വിടവ് നികത്തുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദൈനംദിന ധനവിനിയോഗം കുറവായിട്ടും ടൂറിസം മേഖലയില്‍ മൊത്തത്തില്‍ ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നു. വടക്കേ ആഫ്രിക്കയില്‍ മൊറോക്കോ മൂല്യവത്തായ ലക്ഷ്യസ്ഥാനമായി വേറിട്ടുനില്‍ക്കുന്നു. മൊറോക്കോയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ പ്രതിദിനം ശരാശരി 80 ഡോളറിനും 100 ഡോളറിനും ഇടയില്‍ ചെലവഴിക്കുന്നു. മിതമായ നിരക്കിലുള്ള താമസസൗകര്യങ്ങള്‍, പരമ്പരാഗത വിപണികള്‍, സാംസ്‌കാരിക ടൂറുകള്‍ എന്നിവയാണ് ഇതിന് കാരണം. മിതമായ ചെലവില്‍ ആധികാരിക അനുഭവം തേടുന്ന യൂറോപ്യന്‍ വിനോദസഞ്ചാരികള്‍ക്ക് മൊറോക്കോ പ്രിയപ്പെട്ട സ്ഥലമായി മാറിയിട്ടുണ്ട്. ബഹ്റൈനില്‍ വിദേശ ടൂറിസ്റ്റുകളുടെ ശരാശരി ദൈനംദിന ചെലവ് 90 ഡോളറിനും 110 ഡോളറിനും ഇടയിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വ സന്ദര്‍ശനങ്ങളിലും വാരാന്ത്യ വിനോദയാത്രകളിലുമാണ് ബഹ്‌റൈനിലെ ടൂറിസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ദൈനംദിന ചെലവ് നിലവാരത്തിലും മൊത്തത്തിലുള്ള ടൂറിസം വരുമാനത്തിലും പ്രതിഫലിക്കുന്നു.

    ടൂറിസ്റ്റ് അനുഭവത്തിനും സേവന നിലവാരത്തിനും മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളില്‍ ടൂറിസ്റ്റുകള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം മറ്റ് രാജ്യങ്ങള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് താമസത്തിന്റെ ദൈര്‍ഘ്യം ആശ്രയിക്കുന്നു. ഇത് വരും വര്‍ഷങ്ങളില്‍ ടൂറിസം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും മേഖലയുടെ സാമ്പത്തിക മൂല്യം വര്‍ധിപ്പിക്കാനുമുള്ള അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    qatar Saudi Tourism
    Latest News
    ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    05/02/2026
    സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    05/02/2026
    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    05/02/2026
    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    05/02/2026
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.