മനാമ– കോഴിക്കോട് വടകര മുയിപ്ര സ്വദേശിയായ സുരേഷ് ബാബു (60) ബഹ്റൈനിൽ നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകവേ അബോധാവസ്ഥയിലാവുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ചുനിന്ന കാറിൽ സുരേഷിനെ കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
22 വർഷത്തോളമായി ബഹ്റൈനിൽ ഉള്ള സുരേഷ് ബാബു നിലവിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഭാര്യ: ബീന. മക്കൾ: ഹൃത്തിക് സുരേഷ്, ആതിര സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group