മനാമ– സുസ്ഥിര വികസന പദ്ധതികളിൽ മുന്നേറാനൊരുങ്ങി ബഹ്റൈൻ. 2035-ഓടെ 3.6 മില്യൺ(36 ലക്ഷം) മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ദേശീയ വനവത്കരണ പദ്ധതി പുരോഗമനം തുടരുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി, മന്ത്രിയും എഞ്ചിനീയറുമായ വാഈല്‍ അൽ മുബാറക് റഷീദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് സന്ദർശിച്ച് മരം നടൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
ഈ ആരംഭം പരിസ്ഥിതി സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുമെന്നും സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതോടൊപ്പം ബഹ്റൈനിന്റെ പച്ചപ്പ് വിസ്തൃതികൾ വർധിപ്പിക്കുകയും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group