Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    • ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    • ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് സീസണ്‍ വേനല്‍ക്കാലത്തോട് വിടപറയുന്നു, ഇനിയുള്ള കാൽ നൂറ്റാണ്ട് കൊടുംചൂടില്ലാ ഹജ് കാലം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഈ വര്‍ഷത്തോടെ ഹജ് സീസണ്‍ വേനല്‍ക്കാലത്തോട് വിടപറയുന്നു. ഇനി ഹജ്
    സീസണ്‍ ഉഷ്ണ കാലത്താവുക 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അടുത്ത എട്ട് ഹജ് സീസണുകള്‍ വസന്തകാലത്തും തുടര്‍ന്നുള്ള എട്ട് ഹജ് സീസണുകള്‍ ശൈത്യകാലത്തുമായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. ഇതിനു ശേഷമുള്ള ഹജ് സീസണുകള്‍ ക്രമേണ താപനില ഉയരുന്ന ശരത്കാലത്തായിരിക്കും. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വേനല്‍ക്കാലം തിരിച്ചെത്തും. ഈ മാറ്റം ചാന്ദ്ര കലണ്ടറിന്റെ സമയചക്രത്തിന്റെ ഭാഗമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മിതമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഹജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരമുണ്ടാകുമെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. ഈ വര്‍ഷത്തെ ഹജിനിടെ പുണ്യസ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില അനുഭവപ്പെട്ടു. സൂര്യാഘാതവും ഉയര്‍ന്ന ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും തടയാന്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇത് സൗദി ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചു. ഹജ് കര്‍മങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരെ സംരക്ഷിക്കാനും അവരുടെ സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, കുട ഉപയോഗിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും മുന്‍കരുതല്‍ നടപടികളും ഗ്രൂപ്പിംഗ് നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.


    കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്കിടയില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ അപകടസാധ്യതകള്‍ തടയാനും സുരക്ഷിതമായും ആരോഗ്യപരമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
    പ്രതിരോധ ഇടപെടലുകള്‍, ശക്തമായ ബോധവല്‍ക്കരണം, ആരോഗ്യ സംവിധാനവും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം എന്നിവയുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് തീര്‍ഥാടകരെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കാനും അവര്‍ക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അവസരമൊരുക്കാനും സഹായിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Saudi News
    Latest News
    എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    07/04/2026
    ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    07/04/2026
    ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    07/04/2026
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version