ഇസ്രായിലില്‍ തടവിലാക്കപ്പെട്ട ഡോ. ഹുസാം അബൂസഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍, യൂണിയന്‍ അംഗങ്ങള്‍, ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 50 പേര്‍ വ്യാഴാഴ്ച പാരീസില്‍ ഫ്രഞ്ച് വിദേശ മന്ത്രാലയത്തിന് മുന്നില്‍ പ്രകടനം നടത്തി.
ഗാസയില്‍ പോലീസ് സ്റ്റേഷന് നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഓഫീസര്‍ ഉള്‍പ്പെടെ എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ പോലീസും മെഡിക്കല്‍ ഉദ്യോഗസ്ഥരും പറഞ്ഞു.




