Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 13
    Breaking:
    • ഈദ് അല്‍ഇത്തിഹാദ്: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം അവധി
    • വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    • ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ പ്രകാശനം ചെയ്തു
    • കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    • ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഈദ് അല്‍ഇത്തിഹാദ്: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം അവധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2026 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– രാജ്യത്തിന്റെ 55-ാമത് ഈദ് അല്‍ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളുടെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ കൂടി ചേരുന്നതോടെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.

    യു.എ.ഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചതനുസരിച്ച് 2026 ഡിസംബര്‍ രണ്ട് ബുധനാഴ്ച മുതല്‍ ഡിസംബര്‍ നാല് വെള്ളിയാഴ്ച വരെയാണ് ഔദ്യോഗിക അവധി. വാരാന്ത്യ അവധികള്‍ക്ക് ശേഷം ഡിസംബര്‍ ഏഴ് തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘കുടുംബങ്ങളുടെ കുടുംബം’ പ്രമേയത്തില്‍ ആഘോഷങ്ങള്‍ 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇ രൂപീകൃതമായതിന്റെ സ്മരണയ്ക്കായി രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് നടക്കുക. ഇതിന് മുന്നോടിയായി 55-ാമത് ഈദ് അല്‍ഇത്തിഹാദിന്റെ പ്രത്യേക ദൃശ്യരൂപം (വിഷ്വല്‍ ഐഡന്റിറ്റി) അധികൃതര്‍ പുറത്തിറക്കിയിരുന്നു.

    യു.എ.ഇയുടെ ‘കുടുംബ വര്‍ഷത്തില്‍’ (ഇയര്‍ ഓഫ് ഫാമിലി) നടക്കുന്ന ഇത്തവണത്തെ ആഘോഷങ്ങള്‍, കഴിഞ്ഞ 55 വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കും സമൂഹങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരെ ഒന്നിപ്പിക്കുന്ന ‘കുടുംബങ്ങളുടെ കുടുംബം’ എന്ന ആശയത്തിലൂന്നിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിലേക്ക് രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളെയും സമൂഹങ്ങളെയും പങ്കാളികളാക്കാനും അധികൃതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

    ചരിത്രസ്മരണയില്‍ രാജ്യം 1971 ഡിസംബര്‍ രണ്ടിന് ആറ് എമിറേറ്റുകള്‍ ഒന്നുചേര്‍ന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ചത്. 1972-ല്‍ റാസല്‍ഖൈമയും യൂണിയന്റെ ഭാഗമായി. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രസ്ഥാപകരുടെ ദീര്‍ഘവീക്ഷണത്തെ ആദരിക്കുന്നതിനൊപ്പം, രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും വിളിച്ചോതുന്നതാണ് ഓരോ ഈദ് അല്‍ഇത്തിഹാദ് ആഘോഷവും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    public holiday UAE National Day
    Latest News
    ഈദ് അല്‍ഇത്തിഹാദ്: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉള്‍പ്പെടെ അഞ്ച് ദിവസം അവധി
    13/11/2026
    വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    13/11/2026
    ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ പ്രകാശനം ചെയ്തു
    13/11/2026
    കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    13/11/2026
    ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    13/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.