“ഗാസ റിവിയേര പദ്ധതി” എന്ന് വിളിക്കപ്പെടുന്ന പദ്ധതി ഫലപ്രദമായി തകർന്നുവെന്ന് ഇസ്രായേലി നിരീക്ഷകരും ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.
ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.