തെല്‍അവീവ് – ഇന്ന് പുലര്‍ച്ചെ തെല്‍അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. മിസൈല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ രേഖപ്പെടുത്തിയ വീഡിയോയും ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. മിസൈലുകളില്‍ ഒന്ന് പതിച്ച് ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രായിലില്‍ ആക്രമണം നടത്തിയത്. മധ്യ ഇസ്രായില്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ആക്രമണങ്ങളില്‍ എട്ട് മിസൈലുകള്‍ കണ്ടെത്തി. ഏറ്റവും ഒടുവില്‍ തെല്‍അവീവിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 20 പേരെ ഇതുവരെ ഒഴിപ്പിച്ചതായി ഇസ്രായിലിന്റെ ചാനല്‍ 12 ന്റെ ലേഖകനായ അല്‍മോഗ് ബോക്കര്‍ തന്റെ എക്‌സ് പ്ലാറ്റ്‌ഫോം പേജില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ അത്യാസന്ന നിലയിലും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലുമാണ്. രണ്ട് പേര്‍ക്ക് ഇടത്തരം പരിക്കാണ് നേരിട്ടത്. 16 പേരുടെ പരിക്കുകള്‍ നിസ്സാരമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



