ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല.
ഇറാന്‍ മിസൈല്‍ ആക്രമണങ്ങളെ നേരിടാനുള്ള ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ പത്തു ദിവസത്തിനകം തീര്‍ന്നുപോകുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി. അമേരിക്കയുടെ സഹായമില്ലാതെ ഇസ്രായിലിന് ഇറാന്‍ ആക്രമണങ്ങളെ പത്തു ദിവസത്തില്‍ കൂടുതല്‍ കാലം നേരിടാന്‍ കഴിയില്ല. അമേരിക്കന്‍ സഹായമില്ലാതെ ഇസ്രായിലി വ്യോമ പ്രതിരോധത്തിന് ഇറാന്‍ ആക്രമണങ്ങളെ നേരിടാന്‍ 10 ദിവസം കൂടി മാത്രമേ കഴിയൂ എന്ന് പത്രം പറഞ്ഞു.