Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • വടകരയിൽ ദാരുണ അപകടം: കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
    • ഹൗസ് ഡ്രൈവര്‍മാരുടെ ഹുറൂബ് – ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
    • വെടിനിർത്തൽ അറിയിച്ചത് ട്രംപ്! സിന്ദൂർ ഓപറേഷനും ഭീകരാക്രമണവും ചര്‍ച്ചചെയ്യാൻ പാര്‍ലമെന്റ് സമ്മേളനം വേണം- രാഹുൽ ഗാന്ധി
    • ബിസിസിഐ സമ്മര്‍ദം ഏശിയില്ല; ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന് കോലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ ചർച്ച, പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്; മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പങ്കെടുക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/02/2025 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഉക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുട്ടിനുമായി സൗദിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കുമെന്നും ട്രംപ് പറഞ്ഞു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകും. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകശക്തികളുടെ കാഴ്ചപ്പാടുകള്‍ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ട്രംപ് നേരത്തെ പ്രശംസിച്ചിരുന്നു. ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാന്‍ ശ്രമിച്ച് ട്രംപും പുട്ടിനും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയിലെ സൗദി കിരീടാവകാശിയുടെ സാന്നിധ്യം രാജ്യാന്തര തലത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രാധാന്യമുള്ള രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ പ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്നതായി അറബ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

    സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനത്തിന് വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമാണ് വ്യക്തമാക്കുന്നത്. വിവേകവും സ്വാധീനിക്കാനുള്ള കഴിവും സംയോജിപ്പിക്കുന്ന നയതന്ത്ര തന്ത്രത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സ്ഥിരതയെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യ എല്ലായ്‌പ്പോഴും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

    തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളുമായുള്ള സന്തുലിത നയങ്ങളിലൂടെയും തന്ത്രപരമായ ബന്ധങ്ങളിലൂടെയും രാജ്യാന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമായ മധ്യസ്ഥത വഹിക്കുന്ന സ്ഥാനം സൗദി അറേബ്യ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അറബ് വൃത്തങ്ങള്‍ പറഞ്ഞു.

    ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. നാറ്റോയില്‍ ഉക്രൈന് അംഗത്വം നല്‍കുന്നത് പ്രായോഗികമല്ലെന്ന് ട്രംപ് പറഞ്ഞു. ഉക്രൈന്‍ നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്നതാണ് റഷ്യ, ഉക്രൈന്‍ യുദ്ധത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ഉക്രൈനില്‍ സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സമാധാനത്തിലെത്താനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു.

    പുട്ടിനുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ട്രംപ് തന്നോട് പങ്കുവെച്ചു. സുദീര്‍ഘവും വളരെ അര്‍ഥവത്തായതുമായ ചര്‍ച്ചയാണ് ട്രംപുമായി നടത്തിയത്. അമേരിക്കക്ക് റഷ്യയെയും പുട്ടിനെയും സമാധാന പാതയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സെലന്‍സ്‌കി പറഞ്ഞു.
    ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന് ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞതായി ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് പറഞ്ഞു.

    യുദ്ധം അവസാനിപ്പിക്കുന്ന കരാറുണ്ടാക്കാന്‍ അമേരിക്കയുടെയും ഉക്രൈന്റെയും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വൈകാതെ ശ്രമങ്ങള്‍ ആരംഭിക്കും. സെലെന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ആന്‍ഡ്രി യെര്‍മാക് പറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. പുട്ടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായും കൂടിക്കാഴ്ചക്ക് സമ്മതിച്ചതായും ക്രെംലിന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Putin Trump Ukraine
    Latest News
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025
    വടകരയിൽ ദാരുണ അപകടം: കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
    11/05/2025
    ഹൗസ് ഡ്രൈവര്‍മാരുടെ ഹുറൂബ് – ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
    11/05/2025
    വെടിനിർത്തൽ അറിയിച്ചത് ട്രംപ്! സിന്ദൂർ ഓപറേഷനും ഭീകരാക്രമണവും ചര്‍ച്ചചെയ്യാൻ പാര്‍ലമെന്റ് സമ്മേളനം വേണം- രാഹുൽ ഗാന്ധി
    11/05/2025
    ബിസിസിഐ സമ്മര്‍ദം ഏശിയില്ല; ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന് കോലി
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.