വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽ നിന്ന് വേർതിരിക്കുന്ന 3,400 ജൂത കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള ഇ-1 പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ പരാമർശിച്ച്, ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പ്രവൃത്തികളിലൂടെ മായ്ക്കപ്പെടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു.
Browsing: West Bank
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള ഇസ്രായില്‍ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്കി
ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും അവ അവസാനിപ്പിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന് പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന് ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
ജറുസലം: ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ…
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പട്ടണങ്ങളായ റാമല്ല, അൽബിറെ നഗരങ്ങളോട് ചേർന്നുള്ള തവിൽ കുന്നിൽ സ്ഥിതി ചെയ്യുന്ന സാഗോട്ടിലെ ജൂത കുടിയേറ്റ കോളനിയിലെ വീടുകൾ
വെസ്റ്റ് ബാങ്കിലെ മണി എക്സ്ചേഞ്ച് സ്ഥാപനം ഇസ്രായിൽ സൈന്യം റെയ്ഡ് ചെയ്യുന്നു
വെസ്റ്റ് ബാങ്കിലെ അനധികൃത ജൂതകുടിയേറ്റ കോളനിയുടെ ചുറ്റുമതിലിന് പുറത്ത് ജൂത കുടിയേറ്റക്കാർ എസ്കവേറ്ററുകൾ ഉപയോഗിക്കുന്നു
വെസ്റ്റ് ബാങ്കിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ഇസ്രായിലി ബോർഡർ പോലീസ് ഉദ്യോഗസ്ഥനെ നോക്കി ചിരിക്കുന്ന ഫലസ്തീനി.