Browsing: Violation

ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ പത്തു ടൂറിസം ഓഫീസുകള്‍ ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്‍.

ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ അമര്‍ഷം പ്രകടിപ്പിച്ച ട്രംപ്, ഇസ്രായേലിനോട് ‘ബോംബുകള്‍ വര്‍ഷിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കൂ’ എന്ന് ആവശ്യപ്പെട്ടു.