മലപ്പുറം- മലപ്പുറം ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും രണ്ട് വീതം സീറ്റുകൾ നേടി. മങ്കട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ (കടന്നമണ്ണ) എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പാത്തുട്ടി അബ്ദുറഹ്‌മാൻ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി റസിയ പൂന്തോട്ടത്തിലിനെ 49 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
താനാളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മൂലക്കലിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ മുസ്‌ലിംലീഗിലെ പി.ഒ. ബുഷ്റ ടീച്ചർ വിജയിച്ചു. 488 വോട്ടിനാണ് വിജയം. ബുഷ്‌റ ടീച്ചർക്ക് 708 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി സുധ രാമചന്ദ്രന് 220ഉം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി ഗോപിദാസിന് 181 വോട്ടും ലഭിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ (പൂങ്കുടായ) നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയ കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 944 വോട്ടുകളാണ് ഹസീന ഫസൽ നേടിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പി സുഭാഷിന് 136 വോട്ടുകളാണ് ലഭിച്ചത്.
കാലടി ഗ്രാമപഞ്ചായത്തിലെ വേരൂർ (പന്ത്രണ്ടാം വാർഡ്) ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. അഭിലാഷ് 341 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മികച്ച വിജയം നേടി. അഭിലാഷ് 615 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി ടി.പി. ചിത്രന് 274 വോട്ടുകളും യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി പി ദൃശ്യക്ക് 174 വോട്ടുകളും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







