Browsing: UAE

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

തനിക്കും കുട്ടികൾക്കും മക്കൾക്കും ബന്ധുക്കൾക്കും എതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇറാനിയന്‍ പൗരന്മാര്‍ക്ക് വിസ ഓവര്‍‌സ്റ്റേ ഫൈനുകള്‍ ഒഴിവാക്കിയതായി യുഎഇ
പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) ഈ തീരുമാനം അറിയിച്ചു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാലും വ്യോമപാതകള്‍ അടച്ചതിനാലും യുഎഇയില്‍ കുടുങ്ങിയ ഇറാനിയന്‍ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.

സംഘർഷം രൂക്ഷമാകുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ, ഇറാൻ പ്രസിഡണ്ടുമാർ തമ്മിൽ ചർച്ച ചെയ്തു.

ഫലത്തിൽ അവർക്ക് മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. പതിവ് പ്രവൃത്തി സമയം ജൂൺ 30 തിങ്കളാഴ്ച ആയിരിക്കും.

50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

യുഎഇയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമനിയമം ഞായറാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ ജോലി നിരോധിക്കും.

ദീർഘകാലമായി ഖത്തർ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ച ഡോ: നാസർ മൂപ്പൻ പ്രശസ്തനായ ഇ.എൻ.ടി ഡോക്ടർ കൂടിയായിരുന്നു