Browsing: Suicide

കോഴിക്കോട് സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനിയായ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദുബൈയില്‍ സംസ്‌കരിച്ചു.

ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.

കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരൻ ദേവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല.

ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് കുടുംബം

ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പെണ്‍ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ്‍ സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഇയാളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു

നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍