ദുബായ്- സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനിടെ പുതിയ 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് കേരള ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ കേരളത്തിന്റെ പവിലിയൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ വർഷം പുതിയതായി 20 വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. പ്രദേശവാസികൾക്കും വരുമാനം ലഭ്യമാകുന്ന രീതിയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര സാധ്യതയുള്ള നിരവധി സ്ഥലങ്ങൾ നമുക്കുണ്ട്. അത്തരം സ്ഥലങ്ങൾ വികസിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ പ്രദേശവാസികൾക്കും വരുമാനം ലഭ്യമാകുന്ന രീതിയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇ ടൂറിസം ആൻഡ് ഇക്കണോമി മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചു. കേരളവും യു.എ.ഇയും തമ്മിൽ വിനോദ സഞ്ചാര മേഖലയിൽ ശക്തമായ സഹകരണത്തിനു ധാരണയായെന്നും മന്ത്രി അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാന കമ്പനികളുടെ പ്രതിനിധികളുമായും വിഷ്ണുനാഥ് ചർച്ച നടത്തി.







