കൊല്ലം– ആയൂരിലെ വസ്ത്രാലയത്തിന്റെ ഉടമയും ഇതേ സ്ഥാപനത്തിലെ മാനേജരായ യുവതിയും തൂങ്ങിമരിച്ച നിലയില്‍. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായ കോഴിക്കോട് സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനിയായ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. വസ്ത്രാലയത്തിലെ മാനേജരായി ജോലി നോക്കുകയാണ് ദിവ്യ.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവരമറിഞ്ഞ് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group