ക്വറ്റ- പാക്കിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ കോഹട്ടിൽ മസ്ജിദിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ഓഫീസുകൾക്ക് സമീപമുള്ള മസ്ജിദിലാണ് സ്ഫോടനം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ജുമഅ നമസ്കാരത്തോട് അനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ സമയത്തായിരുന്നു സ്ഫോടനം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സമീപകാലത്തായി സുരക്ഷാ ഉദ്യോഗസ്ഥരെയും ജനങ്ങളെയും ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടത്തുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ എന്ന നിരോധിത സംഘടനയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
