സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ തുറക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള അഞ്ചു ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും തങ്ങളുടെ മക്കള്‍ക്ക് ഏതിനം വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ അനുവദിക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
Browsing: Saudization
ജിദ്ദ – cകണ്‍സള്‍ട്ടിംഗ് സേവന തൊഴില്‍ മേഖലയില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ ഘട്ടത്തില്‍…