Browsing: Nilambur

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കല്‍ ക്വാറിയിലെ ജലാശയത്തില്‍ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂളപ്പാടം സ്വദേശിയും വിദ്യാര്‍ഥിയുമായ കെ.പി. മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹം കണ്ടെത്തി. പൂളപ്പാടം പത്താര്‍ കരിപ്പറമ്പന്‍ വീട്ടില്‍ അഷ്റഫിന്റെയും നുസ്റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മില്‍.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ജിദ്ദയിലെ യു.ഡി.എഫ് പ്രവാസി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി വിപുലമായ വിജയോത്സവം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി., കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തു.

എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആ​ഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.

ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർ​ഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർ​ഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.

നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും 1177 വോട്ടുകൾ കുറവാണ് നിലമ്പൂരിൽ നിന്ന് എസ്ഡിപിഐക്ക് നേടാൻ ആയത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയായി. പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സംഘടിപ്പിച്ച ‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ ആണ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ വിമര്‍ശനം കേള്‍ക്കുന്നത്.

എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു

മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍…

നിലമ്പൂർ നഗരസഭയിലെ ലീഡായിരിക്കും വിജയികളെ തീരുമാനിക്കുക എന്നതാണ് പുറത്തുവരുന്ന സൂചന.

മരിക്കുന്നത് വരെ യു.ഡി.എഫ് പ്രവർത്തകരായി തുടരുമെന്ന് വോട്ടു ചെയ്ത ശേഷം പ്രകാശിന്റെ ഭാര്യയും മകളും പ്രതികരിക്കുകയും ചെയ്തു