Browsing: Masoud Pezeshkian

അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.

ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന്‍ തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അയല്‍പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.