Browsing: Israel

സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്.

യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.

അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നും ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നതും ചെറിയ സംഭവമല്ല,

ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.

വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്‍പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.

കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

താല്‍ക്കാലിക വിവാഹമെന്ന പേരില്‍ ശിയാക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിവാഹത്തിലൂടെ 100 ലേറെ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ താന്‍ കെണിയില്‍ വീഴ്ത്തിയതായി കാതറീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം അംഗീകാരത്തിനായി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് റഫര്‍ ചെയ്യുമെന്ന് പാര്‍ലമെന്റ് അംഗത്തെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.