തെക്കന്‍ ലെബനോനില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു ഹിസ്ബുള്ള പ്രവര്‍ത്തകനെ തങ്ങളുടെ സൈനികര്‍ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇയാളെ ഇസ്രായിലിലേക്ക് മാറ്റി.
Browsing: israel attack lebnon
തെക്കന്‍ ലെബനോനിലെ മജ്ദല്‍ സൗന് ഗ്രാമത്തില്‍ ഹിസ്ബുല്ല തുരങ്കം ഇസ്രായില്‍ സൈന്യം നശിപ്പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും അറിയിച്ചു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
മാര്‍ച്ച് 2 മുതല്‍ ജൂണ്‍ 25 വരെ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 12,179 പേര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍, തെക്കന്‍ ലെബനോന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏഴ് പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് മാസത്തിലേറെ മുമ്പ് ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ വ്യോമാക്രമണങ്ങളിലൂടെ പൊട്ടിപ്പുറപ്പെട്ട മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഏറ്റവും വലിയ ജീവഹാനി നേരിട്ടത് ലെബനോനാണ്.
തെക്കൻ ലെബനോനിൽ മൂന്ന് വാഹനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു
തെക്കന്‍ ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഖാതം അല്‍അന്‍ബിയ ആസ്ഥാനം എന്നറിയപ്പെടുന്ന ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് ഭീഷണി മുഴക്കി.
തെക്കന്‍ ലെബനോന് നഗരമായ ടയറിലെ ആശുപത്രിക്കു സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിയിലെ പത്ത് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ആശുപത്രി ബോര്‍ഡ് ചെയര്മാന് പറഞ്ഞു.
ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
