Browsing: Iran

തെഹ്‌റാന്‍ – ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ഖത്തര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം…

ഖത്തറിലെ യു.എസ് സൈനിക ആസ്ഥാനത്തേക്ക് ആറു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്ന് റിപ്പോർട്ടുണ്ട്.

യുഎൻ ആണവ ഏജൻസി പ്രൊഫഷണൽ രീതയിൽ പെരുമാറുമെന്ന ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ ഐഎഇഎയുമായുള്ള ഇറാന്റെ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ബിൽ പാസാക്കാൻ ഇറാൻ പാർലമെന്റ് ആലോചിക്കുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

ഇറാന്റെ ആണവ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അസ്‌കരി നിര്‍ണായകമായ സാങ്കേതികവും ശാസ്ത്രീയവുമായ പങ്ക് വഹിച്ചു.

ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യയുടെ പിന്തുണ തേടിയുള്ള ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് കൈമാറി. ഇറാനെതിരായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രിയുമായി മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല.

റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി

വാഷിംഗ്ടണ്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ സഹായിക്കണമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ…