മസ്കത്ത്- ഇസ്രാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇറാനില്‍ കുടുങ്ങിപ്പോയ ഒമാന്‍ സ്വദേശികളില്‍ 313 പേര് ഇതിനകം തിരിച്ചെത്തിയതായി അധികൃതര്‍. ഇറാനിലെ ബന്ദര്‍ അബ്ബാസ് വഴിയാണ് തിങ്കളാഴ്ച രാത്രിയോടെ…
Browsing: Iran
വാഷിംഗ്ടണ്‍ – ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാന് അമേരിക്കയുമായി ഒരു ആണവ കരാറില്‍ ഒപ്പുവെക്കേണ്ടതായിരുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാന്‍ കഴിയില്ല… ഞാന്‍ അത് പലതവണ പറഞ്ഞിട്ടുണ്ട്! എല്ലാവരും ഉടന്‍ തെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം! – ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ പുറത്തുപോകണമെന്ന യു.എസ് പ്രസിഡന്റിന്റെ ട്വീറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് അക്കൗണ്ടുകളും റീട്വീറ്റ് ചെയ്തു.
ഇറാന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ നൂറുകണക്കിന് ചാവേര്‍ ഡ്രോണുകളുടെ വീഡിയോ ഇറാനിലെ തസ്നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. എയ്റോസ്പേസ് ഫോഴ്സിന്റെ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന നിരവധി മിസൈലുകളും നൂതന ഡ്രോണുകളും വീഡിയോയില്‍ കാണിച്ചു.
റെസ്റ്റോറന്റ് അധികൃതര്‍ സംഘര്‍ഷം ചൂഷണം ചെയ്യുകയാണെന്നും വിവാദപരമായ വിനോദസഞ്ചാര കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയാണെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി
തങ്ങളുടെ ഗവണ്മെന്റിനെ കുറിച്ച ഇറാനികളുടെ ധാരണ മാറിയിട്ടുണ്ട്. ഭരണകൂടം തങ്ങള്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അത് തിരിച്ചറിഞ്ഞു
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിക്കുന്നത് തുടങ്ങി.
ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ…
കണ്ണൂർ- ഇറാനും ഇസ്രായേലിനും ഇടയിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള…
ഇറാന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സി കെട്ടിടത്തില്‍ ഇസ്രായില്‍ ബോംബാക്രമണം നടത്തി. ആക്രമണത്തിനിടെ ലൈവ് പ്രോഗ്രാം അവതരിപ്പിച്ചിരുന്ന വനിതാ ന്യൂസ് റീഡര്‍ ഓടിരക്ഷപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു ആയി ഇറാന് കണക്കാക്കുന്നതായും അദ്ദേഹത്തെ കൊല്ലാന്‍ ഇറാന് ആഗ്രഹിക്കുന്നതായും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണായക നേതാവാണ്. മറ്റുള്ളവര്‍ സ്വീകരിച്ച പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. മറ്റു നേതാക്കള്‍ ഇറാനുമായി ദുര്‍ബലമായ രീതിയില്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. ഇതിലൂടെ അവര്‍ ഇറാനികള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ ബോംബ് നിര്‍മിക്കാനുമുള്ള മാര്‍ഗം നല്കി – ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.