Browsing: ceasefire

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ അറിയിച്ചു.

തെക്കന്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തിയും ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണ ടാങ്കറും മറ്റൊരു കപ്പലും ലക്ഷ്യമിട്ട് ആക്രമണം നടത്തിയും അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു.

ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

വ്യാഴാഴ്ച അര്‍ധരാത്രി ഇസ്രായിലുമായി 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലെബനോനികള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ഇറാൻ

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.

അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിനെവളരെ നല്ല കാര്യം എന്ന് വിശേഷിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു.

ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.