Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • ഗുജറാത്തിനെ തകർത്തു; ആർ.സി.ബി വീണ്ടും ഐ.പി.എൽ ചാമ്പ്യന്മാർ, വിരാട് കോഹ്‌ലിക്ക് അതിവേഗ ഫിഫ്റ്റി
    • ഉംറ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; ജൂൺ ഒന്നു മുതൽ ‘നുസുക്’ വഴി പെർമിറ്റുകൾ ലഭ്യമാകും
    • 150 കി.മീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചാൽ പ്രവാസികളെ നാടുകടത്തും; കടുത്ത നടപടികളുമായി കുവൈത്ത്
    • അപൂർവ്വ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    • ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഗുജറാത്തിനെ തകർത്തു; ആർ.സി.ബി വീണ്ടും ഐ.പി.എൽ ചാമ്പ്യന്മാർ, വിരാട് കോഹ്‌ലിക്ക് അതിവേഗ ഫിഫ്റ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2026 Cricket Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്: ക്രിക്കറ്റ് ലോകത്തെ ആവേശക്കൊടുമുടിയിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (RCB) ഐ.പി.എൽ 2026 കിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർ.സി.ബി മറികടക്കുകയായിരുന്നു. വിരാട് കോഹ്‌ലി സിക്സറിലൂടെയാണ് ബാംഗ്ലൂരിന്റെ വിജയറൺ കുറിച്ചത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐ.പി.എൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന ചരിത്രനേട്ടം രജത് പതിഥാറിന്റെ നേതൃത്വത്തിലുള്ള ആർ.സി.ബി സ്വന്തമാക്കി.

    വിജയസാധ്യതകളെ തകിടം മറിച്ച കോഹ്‌ലി കൊടുങ്കാറ്റ്
    മത്സരത്തിന് മുന്നോടിയായുള്ള പ്രവചനങ്ങളിൽ ക്വാളിഫയർ 1 ജയിച്ചെത്തിയ ആർ.സി.ബിക്കായിരുന്നു വ്യക്തമായ മുൻതൂക്കം. മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയും വെങ്കടേഷ് അയ്യരും (16 പന്തിൽ 32) ചേർന്ന് ആർ.സി.ബിക്ക് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. തന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും അതിവേഗമേറിയ അർധസെഞ്ചുറി (25 പന്തിൽ) ഫൈനലിൽ കുറിച്ച വിരാട് കോഹ്‌ലി 42 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 75 റൺസോടെ പുറത്താകാതെ നിന്ന് ടീമിന്റെ വിജയശില്പിയായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരമധ്യേ ഒരു ഓവറിൽ രജത് പതിഥാറിനെയും ക്രുണാൽ പാണ്ഡ്യയെയും പുറത്താക്കി റാഷിദ് ഖാനും, തുടർന്ന് 24 റൺസെടുത്ത ടിം ഡേവിഡിനെ പുറത്താക്കി അർഷാദ് ഖാനും ഗുജറാത്തിന് നേരിയ വിജയസാധ്യതകൾ നൽകിയെങ്കിലും, വിരാട് കോഹ്‌ലിയുടെ അസാധാരണ ക്ലാസിന് മുന്നിൽ ഗുജറാത്തിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ജിതേഷ് ശർമ്മ 11 റൺസോടെ കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി.

    ഗുജറാത്തിനെ വരിഞ്ഞുമുറുക്കി ബാംഗ്ലൂർ ബൗളർമാർ
    നേരത്തെ ടോസ് നേടിയ ആർ.സി.ബി ക്യാപ്റ്റൻ രജത് പതിഥാർ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനെയും (10) സായ് സുദർശനെയും (12) പുറത്താക്കി ആർ.സി.ബി ബൗളർമാർ മത്സരത്തിൽ മേധാവിത്വം നേടി. ജോസ് ബട്‌ലർ (19) ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ സ്റ്റംപ് ഔട്ടായി മടങ്ങി.

    ഒരു ഘട്ടത്തിൽ തകർച്ചയിലായിരുന്ന ഗുജറാത്തിനെ ലഭിച്ച ജീവൻദാനം മുതലാക്കി 37 പന്തിൽ 50 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ ഗുജറാത്തിന് സാധിച്ചുള്ളൂ. ആർ.സി.ബിക്ക് വേണ്ടി രസിഖ് സലാം ദാർ 27 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket IPL RCB
    Latest News
    ഗുജറാത്തിനെ തകർത്തു; ആർ.സി.ബി വീണ്ടും ഐ.പി.എൽ ചാമ്പ്യന്മാർ, വിരാട് കോഹ്‌ലിക്ക് അതിവേഗ ഫിഫ്റ്റി
    31/05/2026
    ഉംറ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; ജൂൺ ഒന്നു മുതൽ ‘നുസുക്’ വഴി പെർമിറ്റുകൾ ലഭ്യമാകും
    31/05/2026
    150 കി.മീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചാൽ പ്രവാസികളെ നാടുകടത്തും; കടുത്ത നടപടികളുമായി കുവൈത്ത്
    31/05/2026
    അപൂർവ്വ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
    31/05/2026
    ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ​
    31/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version