ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബോൾ ക്ലബ്ബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ മുഹമ്മദ് നജ്ജാത്തി വരണാധികാരിയായിരുന്നു.
പ്രധാന ഭാരവാഹികൾ:
- പ്രസിഡന്റ്: ഷമീർ കൊടിയത്തൂർ
- ജനറൽ സെക്രട്ടറി: ശംസുദ്ധീൻ വാഴക്കാട്
- ട്രഷറർ: റിയാസ് പറളി
- വൈസ് പ്രസിഡന്റുമാർ: അഷറഫ് എടവണ്ണ, ഷഫീർ മണലോടി, തോമസ് തൈപറമ്പിൽ, ആഷി നെല്ലിക്കുന്നു, ഫസൽ ജിഫ്രി
- ജോയിന്റ് സെക്രട്ടറിമാർ: ഷാമിൽ സി.എം.ടി, ആസിഫ് മേലങ്ങാടി, ഷമീം കുനിയിൽ, ജാബിർ ഷൗക്കത്ത്, മുഹമ്മദ് അനസ് മാള
സബ് കമ്മിറ്റികളും രക്ഷാധികാരികളും: വിൽഫ്രഡ് ആൻഡ്രൂസ്, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തിൽ എന്നിവരാണ് പുതിയ രക്ഷാധികാരികൾ.
സക്കീർ വള്ളക്കടവ് ചെയർമാനായ ടെക്നിക്കൽ കമ്മിറ്റിയിൽ ഷരീഫ് മാണൂർ, അബ്ദുൽ റാസിഖ് വള്ളിക്കുന്ന്, നസീബ് വാഴക്കാട്, അൻവർ തൃശൂർ, നവാസ് മാനു, അനീഷ് താനൂർ, ശിവദാസ് തിരുനിലാക്കുന്ന്, ശുക്കൂർ ആലിക്കൽ, മുഹമ്മദ് ഷഹീം കുന്നംകുളം എന്നിവരാണ് അംഗങ്ങൾ.
ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റസാക്ക് ബാവു ചെയർമാനായി പുതിയ വെൽഫെയർ കമ്മിറ്റിയും നിലവിൽ വന്നു. നൗഷാദ് മുത്തേടം, അൻഷാദ് തൃശൂർ, ഫതീൻ മങ്കട, ജുനൈദ് കാസർകോട്, ജാഫർ തൃക്കരിപ്പൂർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഷമീർ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിൽഫ്രെഡ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 24 ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വിവിധ ക്ലബ് പ്രതിനിധികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ ആസിഫ് മേലങ്ങാടി സ്വാഗതവും ട്രഷറർ റിയാസ് പറളി നന്ദിയും പറഞ്ഞു.




