Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്

    വളരെ കോപാകുലമായ ഒരു പ്രസംഗമാണ് മംദാനി നടത്തിയതെന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് കൂടിയായി അത് മാറി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2025 Latest America USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Donald Trump
    ഡോണൾഡ് ട്രംപ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ ഡിസി- മംദാനിയുടെ പ്രസംഗം കോപാകുലമായിരുന്നുവെന്നും ഇത് മോശം തുടക്കമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബ്രൂക്ലിനില്‍ ഫോക്‌സ് ന്യൂസുമായി സംസാരിക്കവെയായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. അമേരിക്കന്‍ പ്രസിഡന്റിനോട് നല്ല നിലയില്‍ ആയില്ലെങ്കില്‍ പലതും തടയുമെന്ന സൂചന കുടി അദ്ദേഹം നല്‍കി.


    സൊഹ്‌റാന്‍ മംദാനിയുടെ പ്രസംഗം കേട്ടിരുന്നില്ലേ.. എന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങിനെയായിരുന്നു: ” അത് ‘വളരെ കോപാകുലമായ ഒരു പ്രസംഗമായിരുന്നു’ എന്നും പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ യുഎസ് പ്രസിഡന്റിനോട് ‘നല്ലവനാകണം’. കാരണം മംദാനിക്ക് വരുന്ന ‘പല കാര്യങ്ങളും അമേരിക്കന്‍ പ്രസിഡന്റ് അംഗീകരിക്കേണ്ടവയാണ് എന്ന ബോധ്യമുണ്ടാകണം. വളരെ കോപാകുലമായ ഒരു പ്രസംഗമാണ് മംദാനി നടത്തിയതെന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് കൂടിയായി അത് മാറി. അദ്ദേഹം ഒരു മോശം തുടക്കമാണ് നടത്തിയത്.”- ട്രംപ് ഫോക്‌സ് ന്യൂസിനോട് വ്യക്തമാക്കി. മംദാനി ‘നന്നായി’ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമുണ്ടായിരുന്നത്. അദ്ദേഹം ന്യൂയോര്‍ക്കിനെ സ്‌നേഹിച്ചിരുന്നു, പക്ഷേ മംദാനി ഒരു ‘കമ്മ്യൂണിസ്റ്റ്’ ആയി ആവര്‍ത്തിക്കുകയാണ്. ആയിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാലും കമ്മ്യൂണിസം വിജയിച്ചിട്ടില്ല എന്ന് കാണാനാവും. ‘നിങ്ങള്‍ക്കറിയാമോ, പുതിയ മേയര്‍ നന്നായി ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഞാന്‍ ന്യൂയോര്‍ക്കിനെ സ്‌നേഹിക്കുന്നു. എനിക്ക് ന്യൂയോര്‍ക്കിനെ ശരിക്കും ഇഷ്ടമാണ്.” ട്രംപ് വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതിനിടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചതോടെ അമേരിക്കയ്ക്ക് അതിന്റെ ‘പരമാധികാരം’ നഷ്ടപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് സിറ്റി കമ്മ്യൂണസത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. മിയാമിയിലെ ഒരു ബിസിനസ് പരിപാടിയില്‍ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു ട്രംപ്. കമ്മ്യൂണിസത്തിലേക്ക് പോവുന്ന ഈ സാഹചര്യം പരിഹരിക്കുമെന്ന് പറഞ്ഞ ട്രംപ് അതെങ്ങിനെയെന്ന് വിശദീകരിച്ചില്ല. ”ഞങ്ങള്‍ അത് നോക്കിക്കൊള്ളാം,” എന്നായിരുന്നു പരാമര്‍ശം. നേരത്തെ വാഷിംഗ്ടണുമായി ഒരു പുതിയ ബന്ധം തേടണം അല്ലെങ്കില്‍ പലതും നഷ്ടപ്പെടുമെന്നും വ്യംഗമായ ഭീഷണിയോടെ ട്രംപ് പറഞ്ഞിരുന്നു.
    ന്യൂയോര്‍ക്ക് സിറ്റിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയംവരിച്ച മംദാനി തന്റെ വിജയ പ്രസംഗത്തിനിടെ പ്രസിഡന്റ് ട്രംപിനോട് നേരിട്ട് പറഞ്ഞത് ഇങ്ങിനെയായിരുന്നു. ”നമ്മളില്‍ ആരെയെങ്കിലും സമീപിക്കണമെങ്കില്‍, നിങ്ങള്‍ ഞങ്ങളെയെല്ലാം കടന്നുപോകേണ്ടിവരും.” ശേഷം ‘എനിക്ക് അദ്ദേഹത്തോട് നാല് വാക്കുകള്‍ പറയാനുണ്ട്: ശബ്ദം കൂട്ടുക.’ എന്ന് വ്യക്തമാക്കിയ ശേഷം അഭയാര്‍ത്ഥികളുടെ നഗരമാണെന്നും അഭയാര്‍ത്ഥികള്‍ തന്നെ ഭരിക്കുമെന്നുമുള്‍പ്പെടെ മംദാനി പറഞ്ഞു. വിജയാഘോഷ ആരവങ്ങള്‍ക്കിടയിലായിരുന്നു ഈ പ്രതികരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Donald Trump USA Zohran Mamdani
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.