Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വിവാദ പരാമർശങ്ങളുമായി വീണ്ടും ട്രംപ്; കമല ഹാരിസ് രാഷ്ട്രീയ നേട്ടത്തിനായി ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന് ഡോണാൾഡ് ട്രംപ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/08/2024 Latest India Kerala World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി വിവാദങ്ങളുടെ തോഴൻ കൂടിയായ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയർച്ചയ്ക്കായി സാൻഫ്രാൻസിസ്‌കോ മുൻ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് കമല ഹാരിസ് വഴങ്ങിയെന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചത്.

    ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസിന്റെയും അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്‌കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനാണ് ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചതെന്നാണ് വ്യാഖ്യാനങ്ങൾ. 1990-കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കെ, സാൻഫ്രാൻസിസ്‌കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് കമലയുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്നുമാണ് ട്രംപ് ഉയർത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

    ആരോപണങ്ങളെ കമലയും അവരുടെ പാർട്ടിയും അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിയെങ്കിലും ട്രംപിന്റെ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരേ നിന്ദ്യവും അധിക്ഷേപകരവുമായ പരാമർശമാണ് ട്രംപിൽനിന്നുണ്ടാകുന്നതെന്ന വ്യാപക വിമർശമാണ് ഉയരുന്നത്. ആഗസ്ത് 18നും അപകീർത്തികരമായ പരാമർശം ട്രംപിൽനിന്ന് ഉണ്ടായിരുന്നു. ട്രംപിന്റെ വാചാടോപം സ്ത്രീകൾ ഉൾപ്പെടെ പ്രധാന ഗ്രൂപ്പുകളെയും വോട്ടർമാരെയുമെല്ലാം അദ്ദേഹത്തിനും പാർട്ടിക്കും നഷ്ടമാക്കുമെന്നാണ് വിലയിരുത്തൽ.
    ഈ വരുന്ന നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖം കുത്തി വീണ ട്രംപ് തിരിച്ചുവരാൻ നടത്തുന്ന ശ്രമങ്ങൾ അതിലേറെ പരിഹാസ്യമാകുന്നതായാണ് റിപോർട്ടുകൾ നൽകുന്ന സൂചനകൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    controversial remarks Donald Trump Kamala Haris
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.