ദുബൈ– വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിൽ ഏകദേശം 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചെലവിൽ അവസരം ലഭിക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഈജിപ്ത്, ഒമാൻ, ബഹ്‌റൈൻ, മൊറോക്കോ, മൗറിറ്റാനിയ, ജോർദാൻ, ലെബനൻ, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പണ്ഡിതർ രാജ്യത്തുടനീളമുള്ള മതപരമായ പരിപാടികളിൽ പങ്കെടുക്കും.
പ്രസിഡന്റിന്റെ റമദാൻ അതിഥികളായി രണ്ട് മലയാളി പണ്ഡിതർ കഴിഞ്ഞ ദിവസം അബുദാബിയിൽ എത്തി. സി.ഐ.സി സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശേരി, യുവ പണ്ഡിതനും പ്രഭാഷകനുമായ മർക്കസ് ഗ്ലോബൽ ഡയറക്ടറും സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (SSF) അഖിലേന്ത്യാ പ്രസിഡന്റുമായ സി.പി. ഉബൈദുല്ല സഖാഫി എന്നിവരാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അതിഥികളെ യുഎഇ ഔഖാഫ് (ഇസ്ലാമിക കാര്യ മന്ത്രാലയം) പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു.
റമസാനിലെ രാജ്യാന്തര സംഗമത്തിലും യുഎഇ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിലും ഇരുവരും പങ്കെടുക്കും.



