റിയാദ്: ദമാം അബ്‌ഖൈഖില്‍ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് അല്‍ഖുവയ്യ ഹല്‍ബാനില്‍ അപകടത്തില്‍ പെട്ട് രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ അന്‍വര്‍ ഹുസൈന്‍ (53), ശക്കീല്‍ അഹമ്മദ് ഷാ (48) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മരിച്ച പാകിസ്ഥാനി ബസ് ഡ്രൈവറാണ്. ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 44 പേരാണ് ബസിലുണ്ടായിരുന്നത്. മൃതദേഹങ്ങളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സാമുഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ജലീല്‍ റുവൈദ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







