ന്യൂഡൽഹി- പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ച് തടയാൻ ഡൽഹിയിൽ വൻ സുരക്ഷാ വിന്യാസം.
യുവജന നേതാക്കളുടെയും മുതിർന്ന നേതാക്കളോടുമൊപ്പം സുപ്രീം കോടതിയിലെത്തിയ രാഹുൽ ഗാന്ധി അഭിഭാഷകർ മുഖേന ഹരജി സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ പരിഷ്‌കരണത്തിലെ (എസ് ഐ ആർ) വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയാണ് ഹരജി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാർ, മറ്റ് കമ്മീഷണർമാർ എന്നിവരെയാണ് എതിർകക്ഷിയായി ചേർത്തിരിക്കുന്നത്.
വോട്ടർ പട്ടികയിലെ വ്യാപകമായ പേരുനീക്കം ചെയ്യലുകൾ അന്വേഷിക്കുക, എസ് ഐ ആർ നിർത്തിവെക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവെക്കുക തുടങ്ങിയവയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യങ്ങൾ.
മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ തുടങ്ങിയ ഇന്ത്യാ സഖ്യ നേതാക്കളും ഹരജിയിൽ ഒപ്പിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







