Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ 1,09,000 വാഹനങ്ങളും തിരിച്ചയച്ചു. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി. ഇവര്‍ക്ക് 20,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തി. നിയമ ലംഘകര്‍ക്ക് ആതിഥേയത്വം നല്‍കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ് സീസണിനുള്ള മുഴുവന്‍ തയാറെടുപ്പുകളും സുരക്ഷാ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ സുരക്ഷിതവും സുഗമവുമായ ഹജ് ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാനുഷികവും ഭൗതികവുമായ സര്‍വ ശേഷികളും സൗദി അറേബ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഒരുക്കിയിട്ടുമുണ്ട്. റോഡുകളിലും പുണ്യസ്ഥലങ്ങളിലും തിരക്ക് കുറക്കാനും സുരക്ഷിതമായ ശേഷി നിലനിര്‍ത്താനുമായി എല്ലാ സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ തടസ്സപ്പെടുത്താനോ നിയന്ത്രണങ്ങള്‍ ലംഘിക്കാനോ ധൈര്യപ്പെടുന്ന എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

    ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന കാര്യക്ഷമത കൈവരിക്കാന്‍ കഴിഞ്ഞ ഹജ് സീസണുകളിലെ അനുഭവങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ഹജ് സുരക്ഷാ പദ്ധതികള്‍ തയ്യാറാക്കിയത്. നിയമലംഘകരെ കണ്ടെത്താന്‍ പുതിയ നിരീക്ഷണ സംവിധാനം ഇത്തവണ ആദ്യമായി ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകരെ പിടികൂടാന്‍ ഡാറ്റാ അനലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍പ്പെടെ ഹജ് സംവിധാനത്തിലെ എല്ലാ പങ്കാളികളുമായും ശക്തമായ ഏകോപനവും വിശാലമായ സംയോജനവും നിലനില്‍ക്കുന്നുണ്ട്.

    ജനക്കൂട്ടത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും തിരക്ക് കുറക്കാനും സുരക്ഷിത ശേഷി കൈവരിക്കാനുമായി നിരവധി മോക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ട്. കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ വികസിപ്പിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയും വിപുലമായ സ്മാര്‍ട്ട് സിസ്റ്റം നിയന്ത്രിക്കുന്നതുമായ സമഗ്ര ഹജ് ഓപ്പറേഷന്‍സ് സെന്ററാക്കി മാറ്റിയിട്ടുണ്ടെന്നും ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Makkah Mohammed Bassami
    Latest News
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version