ഹജ് പെര്‍മിറ്റ് ഇല്ലാത്ത വനിതകള്‍ അടക്കം 43 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
അത്യുഷ്ണം കണക്കിലെടുത്ത് അറഫ ദിനത്തില്‍ വൈകുന്നേരം 4:00 മണി വരെ തീര്‍ഥാടകര്‍ അറഫയിലെ തങ്ങളുടെ ക്യാമ്പുകളില്‍ തന്നെ തുടരണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു




