റിയാദ്- അമേരിക്കൻ ഫെഡറൽ റിസർവിന്റെ പാത പിന്തുടർന്ന് സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4 ശതമാനമായുമാണ് ഉയർത്തിയിരിക്കുന്നത്. സാമ്പത്തിക സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യവുമായി ഈ തീരുമാനം പൊരുത്തപ്പെടുന്നതായി സെൻട്രൽ ബാങ്ക് വിശദീകരിച്ചു.
യു.എസ് ഫെഡറൽ റിസർവ് ബുധനാഴ്ച പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ് തോതിൽ വർധിപ്പിച്ച് 3.75 ശതമാനം മുതൽ 4 ശതമാനം വരെയാക്കി. 2023 ജൂലൈക്ക് ശേഷമുള്ള ആദ്യത്തെ പലിശ നിരക്ക് വർധനവാണിത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ നിലനിൽക്കുന്നതാണ് പലിശ നിരക്ക് ഉയർത്താൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവിൽ 2023 ജൂലൈയിൽ 5.25 ശതമാനം മുതൽ 5.5 ശതമാനം വരെയായാണ് പലിശ നിരക്ക് ഉയർത്തിയത്. പിന്നീട് ഫെഡറൽ റിസർവ് കർശനമാക്കൽ ചക്രം അവസാനിപ്പിക്കുകയും പലിശ നിരക്കുകൾ ക്രമാനുഗതമായി കുറക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







