സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.